കണ്ണാടിപ്പറമ്പ് :- വർഷം ഹജ്ജിന് പുറപ്പെടുന്നവർക്ക് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് സംഘടിപ്പിക്കുന്ന പഠനക്ലാസ് ഏപ്രിൽ 12 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് ക്യാമ്പസിൽ നടക്കും. ൽ
അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകും. സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, മഹ്മൂദ് അള്ളാംകുളം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ ക്യാമ്പിൽ പങ്കെടുക്കും.
