ചട്ടുകപ്പാറ :- കരിങ്കൽ വർക്കേർസ് യൂണിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു. തളിപ്പറമ്പ് അസംബ്ലി മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ ശ്യാമള ടീച്ചറുടെ വിജയത്തിനായി തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കരിങ്കൽ വർക്കേർസ് യൂണിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.നാരായണൻ, പി.പി സുരേന്ദ്രൻ, ടി.രാഘവൻ എന്നിവർ സംസാരിച്ചു.ഡിവിഷൻ ജോയിന്റ് സെക്രട്ടറി പി.കെ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.


