കൊളച്ചേരി :- സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് സംസ്ഥാന ചെയർമാനും, സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും, അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ജി.വിശാഖൻ മാസ്റ്ററുടെ നിര്യാണത്തിൽ സാംസ്കാരിക പ്രവർത്തകർ അനുശോചിച്ചു. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.പി ജയബാലൻ, ശ്രീനിവാസൻ മാസ്റ്റർ, വിൽഫ്രഡ് എറണാകുളം, കൃഷ്ണകുമാർ ആലപ്പുഴ, രൂപേഷ് കൊളച്ചേരി, അലവിൽ ജി പവിത്രൻ നന്മ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ (അവാക് ) സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്, ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് എന്നിവർ അനുശോചിച്ചു. കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ ഭാരവാഹികളായ കെ.സുമതി, പ്രേമലത പനങ്കാവ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
