മയ്യിൽ :- പവർ സ്പോർട്സ് ക്ലബ് CRC മയ്യിൽ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല കാരംസ് ടൂർണ്ണമെന്റിൽ ABH സോളാർ കണ്ണൂർ ചാമ്പ്യന്മാരായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് SJ kannur നെ പരാജയപ്പെടുത്തി.
മയ്യിൽ CRC ഹാളിൽ നടന്ന ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പവർ സ്പോർട്സ് ക്ലബ് ട്രഷറർ അമിത്.കെ അധ്യക്ഷത വഹിച്ചു. അശ്വിൻ സുരേഷ്, റാഫി കണ്ടക്കൈ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷനിൽ പി.സി സ്വാഗതവും ഷിബു പി.എ നന്ദിയും പറഞ്ഞു.
