കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ വാർഷിക മാഗസിൻ 'ദി എലവേറ്റ്' പ്രകാശനം ചെയ്തു. കെ.എൻ മുസ്തഫ പ്രകാശനം നിർവ്വഹിച്ചു. വിദ്യാർഥികളിൽ സർഗ്ഗാത്മക കഴിവ് വികസിപ്പിക്കാൻ അധ്യാപകർ പ്രയത്നിക്കണമെന്ന് കെ.എൻ മുസ്തഫ പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി, മാനേജർ മുഹമ്മദ് കുഞ്ഞി, സി.ഇ.ഒ ഡോക്ടർ താജുദ്ധീൻ വാഫി, അദ്ധ്യാപകരായ, മേഘ, സിന്ധു, ഷസ്‌ന, രശ്മി,സുമിയത്ത്, വൈസ് പ്രിൻസിപ്പൽ സുനിത തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും വിതരണം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും മാഗസിൻ എഡിറ്റർ മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
