തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ


ഏഴാംമൈൽ :- ഏഴാംമൈൽ കാക്കാൻ ചാലിൽ വീട്ടുപറമ്പിൽ സൂക്ഷിച്ച തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർഥി എൻ.ഹരിദാസിന്റെ  ബോർഡുകൾ നശിപ്പിച്ച നിലയിൽ. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും എൻ.ഹരിദാസ് പറഞ്ഞു.

ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളിശ്വരം, സെൽ കോഡീനേറ്റർ രമേശൻ ചെങ്ങൂനി, പി.ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ്, എ.അശോകൻ, എം.പ്രദീപ് എന്നിവർ സ്ഥാനാർഥിക്കൊപ്പം സംഭവ സ്ഥലം സന്ദർശിക്കാൻ ഉണ്ടായിരുന്നു.

Previous Post Next Post