മയ്യിൽ :- കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത കൃഷി നാശം. മയ്യിൽ പെരുവങ്ങൂർ വയൽ, കുറ്റ്യാട്ടൂർ പൊറോളം, നെല്ലിക്കപ്പാലം എന്നിവിടങ്ങളിലാണ് ആയിരത്തിലധികം കുലച്ച നേന്ത്രവാഴകൾ ഒടിഞ്ഞുവീണത്. പച്ചക്കറി കൃഷിക്കും നാശമുണ്ടായിട്ടുണ്ട്.
പെരുവങ്ങൂരിലെ കെ.രാജൻ, കെ.ചന്ദ്രൻ, കോറലാട്ടിലെ പി.എം ഗോപാലകൃഷ്ണൻ എന്നിവരുടെ മുന്നൂറിലധികം വാഴകളാണ് കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ, പഞ്ചായത്തംഗം കെ.അജയൻ തുടങ്ങിയവർ പെരുവങ്ങൂരിലെത്തി കൃഷിനാശം വിലയിരുത്തി.
