തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രോത്സവം മാർച്ച് 27 ന് കൊടിയേറും


കണ്ണൂർ :- തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രോത്സവം മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ നടക്കും. ക്ഷേത്ര ഭരണസമിതിയായ ഭക്തി സംവർധിനിയോഗത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ. മാർച്ച്‌ 27-ന് വൈകുന്നേരം 6 മണിക്ക്  ബി.എൻ തങ്കപ്പൻ തന്ത്രി പറവൂരിന്റെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. തുടർന്ന് ഭജന, കലാപരിപാടികൾ, ലൈവ് ഷോ, ആചാര വെടിക്കെട്ട് എന്നിവ നടക്കും. രാത്രി 11.30 ന് ഉത്സവം.  ഉത്സവത്തിന് മുന്നോടിയായി 26-ന് രാത്രി 7.30 ന് 'നൃത്യരാഗ-26' നൃത്ത-സംഗീത പരിപാടി എന്നിവ അരങ്ങേറും.

മാർച്ച്‌ 28 മുതൽ ഏപ്രിൽ 2 വരെ എല്ലാ ദിവസവും രാവിലെ 7.30 ന് ഭജന, രാവിലെ 8.30 നും വൈകുന്നേരം 5 മണിക്കും ശീവേലി എഴുന്നള്ളത്ത്, രാത്രി 7.30 ന് ആധ്യാത്മിക പ്രഭാഷണം, 11.30 ന് ഉത്സവം എന്നിവ നടക്കും. മാർച്ച് 28 ന് രാത്രി 8.30 ന് ഭജനാമൃതം. മാർച്ച് 29 ന് രാത്രി 8.45 ന് മെഗാ മ്യൂസിക്കൽ ലൈവ്, മാർച്ച്‌ 30 ന് രാത്രി 8.45 ന് സംഗീതനിശ, തുടർന്ന് ആചാരവെടിക്കെട്ട്. മാർച്ച് 31 ന് രാത്രി 9 manik   'ഭക്തിസാന്ദ്രലയം' പരിപാടി, ഏപ്രിൽ 1 ന് രാത്രി 8.45 ന് 'ഉമ്മിണിത്തങ്ക' നാടകം, ഏപ്രിൽ 2 ന് രാത്രി 8.45 മുതൽ നൃത്തപരിപാടികൾ, ഗാനമേള, കരിമരുന്ന്പ്രയോഗം, പള്ളിവേട്ട,  ഏപ്രിൽ 3 ന് വൈകുന്നേരം ആറാട്ട്, നൃത്തപരിപാടികൾ എന്നിവ നടക്കും. 

Previous Post Next Post