തെരഞ്ഞെടുപ്പ് ; ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്താൽ കടുത്ത നടപടി


തിരുവനന്തപുരം :- തെരഞ്ഞടുപ്പിനെ ബാധിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം. ബി.ജെ.പിയുടെ സീലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത് പുറത്തായതിനെത്തുടർന്ന് സൈബറിടങ്ങളിലെ പ്രചാരണത്തിനെതിരേയുള്ള പരാതിയിലാണ് സൈബർ പോലീസിൻ്റെ ഇടപെടൽ.

തെറ്റായ വിവരങ്ങൾ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിയമപ്രകാരം സാമൂഹികമാധ്യമങ്ങളിൽ.നിന്ന് ഇത്തരം ഉള്ളടക്കം നീക്കിത്തുടങ്ങിയതായും പോലീസ് അറിയിച്ചു.

Previous Post Next Post