കണ്ണാടിപ്പറമ്പ് :- കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ഗണപതിഹോമത്തോടെ തുടക്കമായി. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ഏറ്റുവാങ്ങി. കലശം കുളിച്ച് ആരൂഢ സ്ഥാനമായ പാളത്ത് കഴകപ്പുരയിൽ നിന്നും തിടമ്പും തിരുവാതിരവും എഴുന്നള്ളിച്ച് വൈവിധ്യമാർന്ന കെട്ടുകാഴ്ചകളുടെ അകമ്പടിയോടെയുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ കാവിൽ കയറൽ ചടങ്ങ് നടന്നു.
ഇന്ന് മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം 3 30ന് ഉച്ചപൂജ 7 മണി മുതൽ ദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കുടവെപ്പ്, ഗണപതി കളത്തിൽ പൂജ, 9 മണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം, കാരകൈയ്യൽക്കൽ, വിഷ്ണുമൂർത്തിയുടെ തോറ്റം, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കൽ, ബലികർമ്മം, കാളിയുടെ തിറ, പൂവാരാധന, പുതിയ ഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ എന്നിവ നടക്കും.
നാളെ മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഇളം കോലം, ഗണപതിക്കളത്തിൽ പൂജ,അന്തി പൂജ, ദണ്ടൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തിയുടെ തോറ്റം, കണ്ടാ കർണന്റെ വെള്ളാട്ടം, മുതകലശം വരവ്, വസൂരിമാലയുടെ വെള്ളാട്ടം,വീരൻ ദൈവത്തിന്റെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെതിറ, കുളിച്ചിരുന്നള്ളത്ത്, കളംകയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും.
മാർച്ച് 13 വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ദണ്ഡൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കലശം കയ്യേൽക്കൽ, കണ്ടകർണ്ണന്റെ തിറ വിഷ്ണുമൂർത്തിയുടെ തിറ, രാവിലെ 6 മണിക്ക് വസൂരി മാലയുടെ തിറ. 6 മണിക്ക് മൂത്ത ഭഗവതിയുടെ തിറ 9 മണിക്ക് വസൂരി മാലയുടെയും കണ്ഡകർണ്ണന്റെയും ദൈവത്തിന്റെയും കളിയാംവെള്ളി എന്നിവ നടക്കും ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രത്തിൽ നിന്നും കഴുകപുരിയിലേക്ക് തിടമ്പും തിരുവാതി എഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.

