കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഡോ.അമിത സ്വാഗതം പറഞ്ഞു.
