കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിത സേനാംഗങ്ങളുടെ സംഗമം നാളെ

 



കുറ്റ്യാട്ടൂർ :- അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിത സേനാംഗങ്ങളുടെ സംഗമം നാളെ മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ FHC HI പ്രകാശ് കെ.എൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ റീൽസ്, അനുഭവം പങ്കുവെക്കൽ, ശുചിത്വ ക്വിസ്, സിനിമ ഗാനം എന്നീ മത്സരങ്ങൾ നടക്കും.




Previous Post Next Post