അറ്റകുറ്റപ്പണികൾക്ക് ശേഷം താവം മേൽപ്പാലം തുറന്നു


പഴയങ്ങാടി :- കെ.എസ്.ടി.പി റോഡിലെ താവം മേൽപ്പാലം അറ്റകുറ്റപ്പണികഴിഞ്ഞ് ബുധനാഴ്ച രാവിലെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ടാറിങ് വൈകിയതിനാൻ ബുധനാഴ്ച രാവിലെ 8 മണിയോടെ തുറന്നുകൊടുക്കുമെന്നാണ് അറിയിച്ചിരുന്നത്. 

രാവിലെ 8 മണിക്ക് പാലം തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിച്ച് വന്നവർക്ക് അതിനും നേരത്തെ തന്നെ പാലം വഴി കടന്നുപോകാൻ സാധിച്ചു. ഒരു മാസത്തിലധികമായി താവം മേൽപ്പാലം അടച്ചിട്ട്. ഇതേത്തുടർന്ന് ഉണ്ടായ യാത്രാദുരിതം ചെറുതല്ല. ഇതിന് ഒരാഴ്ച മുൻപേ അടച്ചിട്ട പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ പണി എപ്പോൾ തീരുമെന്ന കാര്യം അനിശ്ചിതത്വത്തിലുമാണ്.

Previous Post Next Post