മയ്യിൽ :- നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂളിന് സമീപം കെ സുധാകരൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മൂത്തേടത്ത് നിർവഹിച്ചു.
മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ പി പി ഷൈമ അധ്യക്ഷത വഹിച്ചു. ജിനേഷ് ചപ്പാടി, കെപി ശശിധരൻ,C. H. മൊയ്‌ദീൻ കുട്ടി, പി പി ഷംസീർ, പി ഭാസ്കരൻ, അൻസാരി.യം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
