ആസ്‌തി വിവരങ്ങൾ കുറച്ചു കാണിച്ചതായി പരാതി ; വി.ഡി സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക മാറ്റിവെച്ചു


പറവൂർ :- നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ സംസ്ഥാനത്ത് പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക വരണാധികാരി (Returning Officer) മാറ്റിവെച്ചു. പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആസ്‌തി വിവരങ്ങൾ കുറച്ചു കാണിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.

സതീശൻ തന്റെ കൈവശമുള്ള സ്വത്തുവിവരങ്ങളും സാ-മ്പത്തിക ആസ്‌തികളും യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇത് സംബന്ധിച്ച് എതിർവിഭാഗം വരണാധി-കാരിക്ക് പരാതി നൽകുകയായിരുന്നു. പത്രികയിലെ വി-വരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും രേഖകൾ പുനഃപരിശോധിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടർന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. വി.ഡി. സതീശനെ-തിരെ ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതി-കരിച്ചപ്പോൾ, സത്യവാങ്മൂലത്തിൽ കൃത്രിമം കാണിക്കു-ന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു. പത്രിക മാറ്റിവെച്ചതിനെ ചൊല്ലി മുന്ന-ണികൾ തമ്മിലുള്ള രാഷ്ട്രീയ പോര് ഇതിനോടകം തന്നെ രൂക്ഷമായിട്ടുണ്ട്. പത്രികയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ സ്ഥാനാർത്ഥിയിൽ നിന്ന് വിശദീകരണം തേടിയ ശേഷം മാത്രമേ വരണാധികാരി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. 

Previous Post Next Post