നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് നിര്യാതനായി.

 



കണ്ണാടിപ്പറമ്പ്: -നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് നിര്യാതനായി. നാറാത്തിന്റെയും കണ്ണാടിപ്പറമ്പിന്റെയും സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖല പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന അദ്ദേഹം വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ എക്കാലവും മുൻപന്തിയിലുണ്ടായിരുന്നു. ഇതിന് പുറമെ ഇസ്ല‌ലാഹുൽ മുസ്‌ലിമീൻ സഭവൈസ് പ്രസിഡൻ്റായും അദ്ദേഹം മികച്ച സേവനമാണ് നാടിന് നൽകിയത്.

കുഞ്ഞഹമ്മദ് ഹാജിയുടെ വിയോഗം നാറാത്ത് പഞ്ചായത്തിനും വ്യാപാരി സമൂഹത്തിനും വലിയൊരു തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Previous Post Next Post