കണ്ണൂർ-ഷാർജ പ്രത്യേക വിമാന സർവീസ് നാളെയും മറ്റന്നാളും


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് 13, 14 തീയതികളിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനസർവീസ് നടത്തും. രണ്ടുദിവസവും രാത്രി 9.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.05-ന് ഷാർജയിൽ എത്തിച്ചേരും.

പശ്ചിമേഷ്യയിലെ യുദ്ധംമൂലം രണ്ടാഴ്ചയോളമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മസ്ലറ്റ് സെക്ടറിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മാത്രമാണുള്ളത്. ഈ സാ ഹചര്യത്തിലാണ് ഷാർജയിലേക്ക് രണ്ടു ദിവസം പ്രത്യേക സർവീസ് നടത്തുന്നത്.

Previous Post Next Post