മയ്യിൽ :- തളിപ്പറമ്പ് നിയോജക മണ്ഡലം UDF സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മയ്യിലിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തളിപ്പറമ്പ് താലൂക്ക് ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
DCC ജനറൽ സെക്രട്ടറി അഡ്വ. കെ.സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി ശശിധരൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി, ലീഗ് മണ്ഡലം പ്രസിഡന്റ് കുഞ്ഞഹമ്മദ് കുട്ടി, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.പി അബ്ദുറഹിമാൻ, ട്രഷറർ പാട്ടത്തിൽ മുസ്തഫ, കെ.മുസ്തഫ മണവാട്ടി, അബ്ദുൽ ഗഫൂർ കെ.പി എന്നിവർ പങ്കെടുത്തു.
