കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി മണ്ഡപത്തിൽ സഹസ്രാഭിഷേകവും നിറമാല മഹോത്സവവും ആരംഭിച്ചു. കണ്ണാടിപ്പറമ്പ് ഗണപതി മണ്ഡപത്തിലെ സഹസ്രാഭിഷേകവും നിറമാല മഹോത്സവത്തിന്റെയും ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു.
ഇന്ന് ഏപ്രിൽ 29 ബുധനാഴ്ച കോഴിക്കോട് സങ്കീർത്തന അവതരിപ്പിച്ച നാടകം 'ചിറക്' അരങ്ങേറും. മഹോത്സവ ദിവസമായ നാളെ ഏപ്രിൽ 3 0ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് കലശാട്ട്, 6 മണിക്ക് ഗണപതിഹോമം, 10 മണിക്ക് നവകപൂജ അഖിലപൂജ സഹസ്രാഭിഷേകം, സമൂഹസദ്യ, ഉച്ചയ്ക്ക് 2 മണിക്ക് തേങ്ങ പൊളിക്കൽ, 3 മണിക്ക് ചുറ്റുവേല, ശ്രീഭൂതബലി, വന്ദന, വൈകുന്നേരം 5 മണിക്ക് തുലാഭാരം, മാതൃസമിതിയുടെ ചെണ്ടമേളം, ട്രിപ്പിൽ തായമ്പക, താലപ്പൊലിയോടെ തിരുവുടയാട എഴുന്നള്ളത്ത് എന്നിവ നടക്കും.
