ചേലേരിയിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് KSEB കൊളച്ചേരി ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി


ചേലേരി :- ചേലേരി യു.പി സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമർ പരിധിയിലുള്ള വീടുകളിലെ വോൾട്ടേജ് പ്രശ്നം ചൂണ്ടിക്കാട്ടി KSEB കൊളച്ചേരി ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കെ.പി ചന്ദ്രഭാനു, ഉസ്മാൻ, പ്രജിത്ത്, സുജിൻലാൽ, പ്രകാശൻ, ഗംഗാധരൻ, വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. 

ഈ പ്രദേശത്ത് വീടുകളുടെ എണ്ണം കൂടിയതും, മൊബൈൽ ടവർ വന്നതും വോൾട്ടേജ് കുറയുവാൻ കാരണമായിട്ടുണ്ട്, ട്രാൻസ്ഫോർമർ കപ്പാസിറ്റി കൂട്ടിയിട്ടോ, ത്രീ ഫെയ്സ് ലൈൻ ആക്കിയാലോ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ, ഈ ഭാഗത്ത് കേന്ദ്ര സർക്കാരിൻ്റെ പദ്ധതി വഴി കേബിൾ ലൈൻ നിർമ്മിക്കുന്നതിന് സർവ്വെ നടന്നിട്ടുണ്ടെന്നും അത് നടപ്പിലാകാത്ത അവസ്ഥ വന്നാൽ KSEB കൊളച്ചേരി ഡിവിഷന്റെ ഭാഗത്ത് നിന്നും വേണ്ടത് ചെയ്തുതരാമെന്നും AE ഉറപ്പ് നൽകി.

Previous Post Next Post