'പാഞ്ചജന്യം' കവിതാ സമാഹാരം പ്രകാശനം ചെയ്തു


നാറാത്ത്  :- കെ.വി സഹദേവന്റെ ദ്വിതീയ കവിതാ സമാഹാരമായ 'പാഞ്ചജന്യം' ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് നാറാത്ത് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവും നാടക നടനുമായ ഒ.നാരായണനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും വ്യാപകമായ ലഹരി ഉപയോഗത്തിനും എതിരെയുള്ള താക്കീതാണ് തന്റെ കവിതകളിലൂടെ സഹദേവൻ നൽകിയിരിക്കുന്നതെന്നും രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധിയുടെ വധത്തോടെ ദിവ്യപുരുഷന്റെ നികത്താനാകാത്ത കുറവ് കവിതയിലൂടെ നമ്മെക്കാണിക്കുന്ന കവി സമൂഹത്തിന്റെ നന്മക്കായാണ് പ്രാർത്ഥിക്കുന്നതെന്നും ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വി.രജിത്ത്, ഒ.നാരായണൻ, സി.എച്ച് സജീവൻ, കെ.സി രാജൻ, സി.എച്ച് സന്തോഷ് കുമാർ, സിന്ധു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ദിവ്യ സുനിൽ സ്വാഗതവും കെ.വി സഹദേവൻ നന്ദിയും പറഞ്ഞു.

Previous Post Next Post