കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് സുരേന്ദ്രൻ നമ്പൂതിരിപ്പാടിന്റെ തിരുവത്താഴത്തിന് അരി അളവും,ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റത്തോടെ സമാരംഭം കുറിച്ചു .
ഉത്രവിളക്കുത്സവത്തിന്റെ ഭാഗമായി നിടുവാട്ട് മഹല്ല് ജമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാര കുടം സമർപ്പിച്ചു. ക്ഷേത്രസന്നിധിയിലെത്തിയ നിടുവാട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സിക്രട്ടറി കെ.പി. ഷാഫി, കെ.ടി.ഖാലിദ് ഹാജി, മുല്ലപ്പള്ളി മുഹമ്മദ്,, പി. പി. മൂസാൻ ഹാജി, ,മായിൻ മാസ്റ്റർ . ടി.പി.അമീൻ,കെ.എൻ. മുസ്തഫ, ഖാദർഎം.കെ, എം..മുഹമ്മദ് , മുഹമ്മദലി തുടങ്ങിയ പള്ളി കമ്മിറ്റി ഭാരവാഹികളെ എക്സിക്യൂട്ടീവ് ഓഫീസർ എം.കെ. അരുൺ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.സുധാകരമാരാർ, സിക്രട്ടറി അരക്കമ്പേത്ത് റിജു,പി.രതീദേവീ, പി.സി. ദിനേശൻ , ബി.എം.വിജയൻ , എ.വി.നാരായണൻ, പി.ദാമോദരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഏപ്രിൽ 1 മുതൽ 7 വരെ വിവിധ പൂജകളും ചടങ്ങുകളും നടക്കും.