ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നടി നിഖില വിമൽ

 


കണ്ണൂർ:-തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്ക് വോട്ട് അഭ്യർഥിച്ച് നടി നിഖില വിമൽ.ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേ​ഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാ​ഗ്യം ലഭിച്ചവളാണ് താനെന്ന് പ്രചാരണ പരിപാടിയിൽ നിഖില പറഞ്ഞു.

ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങൾ എന്താണെന്ന് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞതാണ്.ഞാൻ വർക്ക് ചെയ്യുന്ന ഫീൽഡ് സിനിമയാണ്. കലാ സാംസ്കാരിക രം​ഗത്ത്, തളിപ്പറമ്പ് തന്നെ നിരവധി വികസനം വന്നതാണ്. അതിന് ഉദാഹരണണാണ് ഹാപ്പിനസ് സ്ക്വയർ.

ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു. അങ്ങനെ വികസനത്തിന്റെ തുടർച്ച ഉണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യണമെന്നും നിഖില അഭ്യർഥിച്ചു.

Previous Post Next Post