നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദർസ് ആരംഭിച്ചു

 


നാറാത്ത്:-നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് & മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദർസിന്റെ ഉദ്ഘാടനവും ശാദുലി റാത്തീബും നാറാത്ത് ഗ്രാന്റ് ജുമാ മസ്ജിദിൽ നടന്നു. നാറാത്ത് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഡോ. കെ.കെ മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ പണ്ഡിതനും പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ്യ: അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഉസ്താദ് യൂസുഫ് ബാഖവി മൊറയൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബും മുദരിസുമായ അബുൽ ഹസൻ അലി ശാദുലി അൽ-ഖാസിമി മാങ്കടവ് ശാദുലി റാത്തീബിന് നേതൃത്വം നൽകി. ഫലാഹു സിബിയാൻ ഹയർ സെക്കണ്ടറി മദ്രസ ചീഫ് സദർ മുഅല്ലിം ആരിഫ് ദാഈ ദാരിമി ചാലാട് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ബി. മുസ്തഫ ഹാജി പ്രസംഗിച്ചു.

Previous Post Next Post