കൊല്ലം :- മാവേലിക്കരയിൽ വാഹനാപകടം. ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.
മാവേലിക്കര മിച്ചൽ ജംങ്ഷനിൽ പുലർച്ചെ 2 മണിക്കായിരുന്നു അപകടം ഉണ്ടായത്. ടർഫിൽ ഫുട്ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
