കമ്പിൽ :- മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കീഴിൽ പരിശീലനം നേടി ഉന്നത വിജയം നേടിയ അക്ഷര കോളേജ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രൊഫഷണൽ ഡിപ്ലോമ മറൈൻ ഫിറ്റർ & ഷിപ്പ് ടെക്നോളജിയിലും ഫയർ & സേഫ്റ്റി മാനേജ്മെൻറ് കോഴ്സിലും ജേതാക്കളായവർക്കുള്ള പ്രമാണ പത്രവും സർട്ടിഫിക്കറ്റും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിൻ്റു സുനിൽ വിതരണം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ഷീജ, ഇ.കെ ഉഷ, ദിൽന റനീഷ് എന്നിവർ സംസാരിച്ചു.

