ICSE 10, +2 പരീക്ഷാ ഫലം പ്രഖ്യാപിച്ചു


ദില്ലി :- ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 % വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തിൽ ദക്ഷിണ മേഖലയാണ് മുന്നിൽ. സിഐഎസ് സി ഇ (CISCE) യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്. ഒരു ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ, രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. 

Previous Post Next Post