കത്തിനശിച്ച കണ്ടക്കൈ കോട്ടയാട്ടെ കൃഷിത്തോട്ടം BJP നേതാക്കൾ സന്ദർശിച്ചു


മയ്യിൽ :- സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ച മയ്യിൽ കണ്ടക്കൈ കോട്ടയാട്ടെ കൃഷിത്തോട്ടം BJP നേതാക്കൾ സന്ദർശിച്ചു. മയ്യിൽ പഞ്ചായത്തിലെ കോട്ടയാട്ടെ പാർവതിയിൽ റിട്ട. ഇൻഷുറൻസ് ഓഫീസർ എം.പി മുകുന്ദന്റെ കൃഷിത്തോട്ടമാണ് കത്തി നശിപ്പിച്ചത്. തോട്ടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ കത്തി നശിച്ചിട്ടുണ്ട്. തോട്ടം നനയ്ക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പുകളും കത്തിച്ചിട്ടുണ്ട്. 

BJP ജില്ലാ കമ്മിറ്റി അംഗം കെ.കെ നാരായണൻ,  മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, മണ്ഡലം സെക്രട്ടറി ബാബു വികാസ് കെ.എൻ, മയ്യിൽ സേവാഭാരതി പ്രസിഡൻ്റ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലം സന്ദർശിച്ചത്.



Previous Post Next Post