തിരുവനന്തപുരം:-കന്യാകുമാരിയിൽ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ മീര, ആനി എന്നിവരാണ് മരിച്ചത്. ഇരുവരും വർഷങ്ങളായി അമേരിക്കയിലായിരുന്നു താമസം.
രാമേശ്വരത്തുനിന്ന് 26ന് വൈട്ടാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്. ഹോട്ടലിൽ നിന്ന് പുറത്തുപോയ ശേഷം ഒരു വിവരവുമുണ്ടായിരുന്നില്ല. കുടുംബത്തിൻ്റ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
