ചെന്നൈ:- ടിവികെ മുന്നേറ്റത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എം കെ സ്റ്റാലിന് അടിതെറ്റി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊളത്തൂര്‍ സീറ്റില്‍ തമിഴക വെട്രി കയകം (ടിവികെ) സ്ഥാനാര്‍ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്.
7700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്റെ തോല്‍വി. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍. ശാന്തനകൃഷ്ണന്‍ മൂന്നാം സ്ഥാനത്തായി. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിന്‍ 2011 മുതല്‍ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂര്‍. 2021ല്‍ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിന്‍ കൊളത്തൂരില്‍നിന്നു ജയിച്ചുകയറിയത്.
