മയ്യിൽ :- കുടിവെള്ള പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ ജനങ്ങൾക്ക് ആശ്വാസമായി നിയുക്കത എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ. തുടർച്ചയായി വാട്ടർ അതോറിട്ടിയുടെ അനാസ്ഥ കാരണം കുടിവെള്ളം മുടങ്ങിയ ഇരുവപ്പുഴ നമ്പ്രത്തെ പ്രദേശ വാസികൾ നിരവധി തവണ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് പരാതി പെട്ടെങ്കിലും അധികൃതർ എത്തിയിരുന്നില്ല.
തുടർന്ന് പ്രദേശവാസികൾ നിയുക്ത എം എൽ എ യോട് പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ എത്തി പൈപ്പ് പൊട്ടിയ ഭാഗം ശരിയാക്കുകയായിരുന്നു.
