ചേലേരി ഇടക്കെതോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് അപകടം

 


കണ്ണാടിപ്പറമ്പ്:- ചേലേരി ഇടക്കെതോട് വായനശാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം  സമീപം കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 4 മണിയോടെയായിരുന്നു സംഭവം.

റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് ഇടിച്ചുകയറിയത്. കാറിന്റെ മുൻഭാഗം വീടിന്റെ പോർച്ചിലേക്ക് ഇടിച്ചുനിൽക്കുന്ന നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് കാറിൽ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Previous Post Next Post