ചേലേരി :- സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ട്രഷററും പ്രഭാത് വായനശാല എക്സിക്യൂട്ടീവ് അംഗവുമായ ചേലേരിയുടെ ജനകീയ പോസറ്റ്മാൻ പി.വി പവിത്രൻ്റെ 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമുള്ള വിരമിക്കലിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ ധനസഹായം ഏറ്റുവാങ്ങി. സ്പർശനം പ്രവർത്തകരും കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന പവിയേട്ടന് ഇനിയും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
