ചെങ്ങളായി ഗ്രാമപഞ്ചായത്ത് CDS ന്റെ നേതൃത്വത്തിൽ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പിന് തുടക്കമായി


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് CDS ന്റെ നേതൃത്വത്തിൽ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പിന്  വളക്കൈ കൃഷിഭവൻ ഹാളിൽ തുടക്കമായി. ഇന്നും നാളെയും നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ രവി മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സി അമ്മുക്കുട്ടി, ബിന്ദു എം.വി, ബാലസഭ ബ്ലോക്ക് ആർ.പി നിത്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലസഭ ആർ.പിമാരായ അജിത ഷോളി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. CDS ചെയർപേഴ്സൺ ബിന്ദു.കെ യുടെ അധ്യക്ഷതയിൽ CDS വൈസ് ചെയർപേഴ്സൺ സുജാത എം.വി സ്വാഗതവും സുരേഖ നന്ദിയും പറഞ്ഞു.

Previous Post Next Post