മയ്യിൽ വള്ളിയോട്ടെ റിട്ട. പഞ്ചായത്ത്‌ ജൂനിയർ സൂപ്രണ്ട് എം .രാഘവൻ നിര്യാതനായി



മയ്യിൽ:- വള്ളിയോട്ടെ എം.രാഘവൻ(75) നിര്യാതനായി. റിട്ട.പഞ്ചായത്ത്‌ ജൂനിയർ സൂപ്രണ്ട് ആയിരുന്നു. കേരള പഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി, കർഷക സംഘം മയ്യിൽ ഏറിയ പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ, സിപിഐ(എം) മയ്യിൽ ലോക്കൽ സിക്രട്ടറി, ദീർഘകാലം ജയകേരള വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. CPIM വള്ളിയോട്ട് ബ്രാഞ്ച് അംഗമാണ്.

പരേതരായ കണ്ണൻ, ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ :തങ്കമണി കെ. പി (റിട്ട.ടീച്ചർ നാറത്ത് ALP സ്കൂൾ).

മക്കൾ:- സജിന (ടീച്ചർ കടമ്പേരി A LPസ്കൂൾ), സജിത്ത് (മാനേജർ കർണ്ണാടക ബേങ്ക് ചെന്നൈ), സനിത്ത് (ഗൾഫ് ).

മരുമക്കൾ:- രഞ്ചിത്ത് (റിട്ട: HM കടമ്പേരി A LP സ്കൂൾ ), രഞ്ജിനി (കൊല്ലം), അഞ്ജു (കൂടാളി ) 

സഹോദരങ്ങൾ:- ഭാസ്ക്കരൻ , മോഹനൻ , വിലാസിനി (കൊളോളം) ശ്യാമള (പാവന്നൂർ), രത്നാകരൻ,മനോഹരൻ (കണ്ണൂർ ജില്ലാ ക്ഷേമനിധി ഓഫീസർ), ശ്രീജ (ചെറുവത്തല മൊട്ട), പരേതയായ കാർത്ത്യായനി.

ഭൗതീക ശരീരം നാളെ വ്യാഴാഴ്ച രാവില 9 മണി മുതൽ വള്ളിയോട്ടെ വീട്ടിൽ പൊതു ദർശനം. സംസ്ക്കാരം വ്യാഴാഴ്ച 2 മണിക്ക് കണ്ടക്കൈ ശാന്തി വനം ശമ്ശാനത്തിൽ  നടക്കും.

Previous Post Next Post