മയ്യിൽ ഗ്രാമ പഞ്ചായത്ത്, സാമൂഹ്യ ആരോഗ്യ കേന്ദ്രം ചേർന്ന് മയ്യിൽ ടൗണിൽ മഴക്കാല പൂർവ ശുചീകരണ നടത്തി

 


മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്ത്, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് മയ്യിൽ ടൗണിൽ മഴക്കാല പൂർവ ശുചീകരണ നടത്തിമയ്യിൽഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ വി ശ്രീജിനി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ രമേശൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, എൻ എസ് എസ് വളണ്ടിയർമാർ, ഹരിതകർമ സേനാംഗങ്ങൾ, ആശ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകരും ശുചീകരണ പരിപാടിയിൽ കൈകോർത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രുതി, പ്രെനിഷ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ജിജിന, ബീന, ദിൽന, അഞ്ജു, പാലിയേറ്റീവ് നഴ്സ് സജ്‌ന എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Previous Post Next Post