സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു


കണ്ണൂർ :- സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന ആരംഭിച്ചു. അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി കണ്ണൂർ ആർടി ഓഫിസിന് കീഴിലുള്ള സ്കൂൾ, കോളജ് വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന ഇന്നും 29, 30 തീയതികളിലുമായി തുടരും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ കണ്ണൂർ തോട്ടട ആർടിഒ ടെസ്റ്റിങ് സെന്ററിലാണു നടക്കുന്നത്. യന്ത്രക്ഷമത, സുരക്ഷ സംവിധാനം, ബ്രേക്ക് സിസ്റ്റം, തീകെടുത്താനുള്ള സൗകര്യം, സീറ്റിങ്, ജിപിഎസ്, വേഗനിയന്ത്രണം, തുടങ്ങിയവ പരിശോധി ച്ചു. ഫിറ്റ്നസ് ഉറപ്പാക്കുന്ന വാഹനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് സുരക്ഷ സ്റ്റിക്കർ പതിച്ചുനൽകി. 30 വാഹനങ്ങൾ പരിശോധിച്ചതിൽ 28 വാഹനങ്ങൾക്ക് സ്‌റ്റിക്കർ പതിച്ചു നൽകി.

തകരാറുകൾ ശ്രദ്ധയിൽപെട്ട വാഹനങ്ങൾ അവ പരിഹരിച്ചതിന് ശേഷം കാണിക്കുന്നതിനു നിർദേശം നൽകി. ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും വാഹന ജീവനക്കാരും നിശ്ചിത സമയത്ത് തന്നെ വാഹനങ്ങൾ പരി ശോധനയ്ക്ക് എത്തിക്കണമെന്ന് ആർടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ചക്രങ്ങളുടെ ഗുണനിലവാരം, വൈപ്പർ, ബ്രേക്കിങ് സംവിധാനം, എമർജൻസി എക്സിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയർ എക്സ്‌റ്റിംഗ്വിഷർ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വാഹനങ്ങൾ എത്തിക്കേണ്ടത്. തുടർന്ന് ബസ് ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ഉണ്ടാകും.


വാഹന പരിശോധനയ്ക്ക് എം വിഐമാരായ ടി.വി.രഞ്ജിത്ത്, കെ.വി.ജയൻ, എഎംവിഐമാ രായ പി.നൂർ മുഹമ്മദ്, പി.പ്രശാ ന്ത്, വി.ആർ.ലിജിൻ, നിഥിൻ നാ രായണൻ, കെ.ജിതേഷ് എന്നി വർ നേതൃത്വം നൽകി.

Previous Post Next Post