ചട്ടുകപ്പാറ :- CPI(M) സമുന്നത നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ ചരമവാർഷികദിനം വേശാല ലോക്കൽ കമ്മറ്റി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏരിയ കമ്മറ്റി അംഗം എം.വി സുശീല പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തിക്കൊണ്ട് നായനാർ ദിനം ആചരിച്ചു.

