ED റെയ്ഡ് ; പിണറായി വിജയന്റെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം


തിരുവനന്തപുരം :- മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. റെയ്‌ഡിന്‌ ശേഷം ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘർഷം കനത്തത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. 

കാറിൻ്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചു തകർത്തു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകർത്ത പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്.

Previous Post Next Post