ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി കൈകൊട്ടിക്കളി ടീം 'ജ്വാലാമുഖി'ക്ക് സ്‌നേഹോപഹാരം നൽകി


ചട്ടുകപ്പാറ :- EMS സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി അംഗങ്ങളുടെ കൈകൊട്ടിക്കളി ടീമായ ജ്വാലാമുഖിക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ ഉദ്ഘാടനവും അംഗങ്ങൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു.

പ്രസിഡണ്ട് കെ.സനേഷ് അധ്യക്ഷത വഹിച്ചു.  കെ.പ്രിയേഷ് കുമാർ, കെ.ഗണേശൻ, കെ.രാമചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. വായനശാല സെക്രട്ടറി പ്രതീഷ് കെ.വി സ്വാഗതവും എൻ.കെ ശ്രീലിഷ നന്ദിയും പറഞ്ഞു.



Previous Post Next Post