ദുബായിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; 7 മരണം, 9 പേർക്ക് പരിക്ക്

 


​ദുബായ്:- ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 7 പേർ മരിച്ചു. മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

​റോഡിന് നടുവിൽ കേടായി കിടന്ന ട്രക്കിലേക്ക് മിനിബസ് വന്നിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.

Previous Post Next Post