ഓണത്തിന് ഒരുകൊട്ട പൂവ്: ചെങ്ങളായിൽ ചെണ്ടുമല്ലിത്തൈ വിതരണ ഉദ്ഘാടനം നടന്നു

 


​ചെങ്ങളായി:- ജില്ലാ പഞ്ചായത്തിൻ്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തുതല ചെണ്ടുമല്ലി തൈ വിതരണ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പരിധിയിലെ 15 വനിതാ ഗ്രൂപ്പുകൾക്കാണ് പദ്ധതിയുടെ ഭാഗമായി തൈകൾ വിതരണം ചെയ്തത്.

​ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിപിന ബി.പി. തൈ വിതരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന ഓണക്കാലത്ത് നാടിനാവശ്യമായ പൂക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

​ചടങ്ങിൽ കൃഷി ഓഫീസർ ജിനു വി.ആർ., കൃഷി അസിസ്റ്റൻ്റ് ബിന്ദു മാവില എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി വൻ വിജയമാക്കാനാണ് കൃഷി വകുപ്പും അധികൃതരും ലക്ഷ്യമിടുന്നത്

Previous Post Next Post