പള്ളിപ്പറമ്പ്: -പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമത്ത് ഫിദയെ പുളിക്കൽ മമ്മൂട്ടി ചാരിറ്റബിൾ സൊസൈറ്റി കോടിപ്പോയിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന രീതിയിൽ മികച്ച വിജയം കൈവരിച്ച ഫിദയുടെ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഫിദയ്ക്ക് ഉപഹാരം സമർപ്പിച്ചു. സൊസൈറ്റി പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഭാവി ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും സൊസൈറ്റി ഭാരവാഹികൾ ഫിദയ്ക്ക് നേർന്നു.
