മലപ്പുറത്തും കോഴിക്കോട്ടുമായി രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

 


കോഴിക്കോട്: -സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണങ്ങളുടെ നൊമ്പരം. മലപ്പുറത്തും കോഴിക്കോട്ടുമായി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികളും, കോഴിക്കോട് തിരുവങ്ങൂരിൽ പതിനാറുകാരനുമാണ് മരിച്ചത്

അരീക്കോട് ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥി അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മലപ്പുറത്ത് മരിച്ചത്. സ്‌കൂൾ വിട്ട് വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുട്ടികൾ ഏറെ വൈകിയും മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് തിരുവങ്ങൂരിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥിയാണ് പാറക്കുളത്തിൽ മുങ്ങി മരിച്ചത്. അത്തോളി സ്വദേശി വിഘ്നേഷ് (16) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post