മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ LSS, SSLC, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. EMS മന്ദിരത്തിൽ നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ എം.പി ശൈലജ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഷിജു കെ.കെ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ.പ്രഭാകരൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലർ കെ.ബാബു, വായനശാല എക്സിക്യൂട്ടീവ് മെമ്പർ കെ.രാമകൃഷ്ണൻ മാസ്റ്റർ, വനിതാ വേദി സെക്രട്ടറി കെ.പ്രീതി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ കുട്ടികൾ മറുമൊഴി പ്രസംഗം നടത്തി. ജോയിൻ സെക്രട്ടറി കെ.കെ പ്രസന്ന സ്വാഗതവും ലൈബ്രേറിയൻ കെ.രമ്യ നന്ദിയും പറഞ്ഞു.
