കട്ടോളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
വായനശാലാ പ്രസിഡണ്ട് എം.സി. വിനതയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക വിലാസിനി ടി.വി. അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് ജെ.ആർ.എഫ് (JRF) 2026 സ്കോളർഷിപ്പ് നേടിയ പി. ജിൻസിയെ അനുമോദിച്ചു. പി.പി. വസന്തകുമാരി ജിൻസിക്ക് ക്യാഷ് അവാർഡ് കൈമാറി. സ്കോളർഷിപ്പ് ജേതാവായ ജിൻസി മറുപടി പ്രസംഗം നടത്തി. വായനശാലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രസന്ന സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. സജീവ് കുമാർ നന്ദിയും പറഞ്ഞു.
