പെരുമാച്ചേരി സ്കൂളിന് സമീപം മെയിൻ റോഡിലെ വെള്ളക്കെട്ട്; നാട്ടുകാർ ചേർന്ന് താൽക്കാലിക പരിഹാരം കണ്ടു

 


​കണ്ണൂർ: പെരുമാച്ചേരി സ്കൂളിന് സമീപം മെയിൻ റോഡിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് പതിവായതോടെ ദുരിതത്തിലായ പ്രദേശവാസികൾ ഒടുവിൽ പരിഹാരവുമായി രംഗത്ത്. യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നാട്ടുകാർ സ്വന്തം നിലയ്ക്ക് മുൻകൈയെടുത്ത് ഹിൽട്ടി വാടകയ്ക്കെടുത്ത് എത്തിച്ച് താൽക്കാലികമായി അഴുക്കുചാൽ സൗകര്യം ഒരുക്കി വെള്ളം ഒഴുക്കിവിട്ടു.

​ദീർഘകാലമായി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ നേരിട്ട് രംഗത്തിറങ്ങിയത്. കെ.വി. അജയ്‌ഘോഷ്, കോറോത്ത് വിനോദ്, എം.ബി. സമ്പത്ത്, അരിങ്ങേത്ത് രമേശൻ, സന്തോഷ്, കോറോത്ത് രമേശൻ, കെ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്.

Previous Post Next Post