ചേലേരി :-ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരകവായനശാല & ഗ്രന്ഥാലയം വായനപക്ഷാചരണ ഉദ്ഘാടനവും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. വത്സൻ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി. വിനോദ് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണംനടത്തി .
നൂഞ്ഞേരി എ. എൽ. പി സ്കൂൾ ഹെഡ് മിസ്ട്രസ് എ.വി.മല്ലിക ടീച്ചർ, ഗ്രന്ഥാലയം ഭാരവാഹികളായ കെ.എം. ശിവദാസൻ , പി.കെ.രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ , ഇ . അശോകൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. എം. സി .സന്തോഷ് കുമാർ, എം.രജീഷ്, പി. വേലായുധൻ, ശ്രുതി വിജേഷ്, കെ.പി.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.

