കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ


കോഴിക്കോട് :- കൈക്കൂലി വാങ്ങുന്നതിനിടെ കളക്‌ടറേറ്റിൽ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. എൽ എസ് ജി ഡി ഓവർസിയർ നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റോഡ് കോൺട്രാക്‌ട് എടുത്ത് ബിൽ പാസാക്കുന്നതിന് വേണ്ടിയാണ് നവീൻ പണം ആവശ്യപ്പെട്ടത്. കരാറുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് ഓവർസിയറെ പിടികൂടിയത്. 

കുറച്ചു നാളായി നവീൻ രവി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ബില്ല് മനപ്പൂർവ്വം താമസിപ്പിച്ച് ആദ്യം അയ്യായിരം രൂപ വാങ്ങി. എന്നിട്ടും ബില്ലിൽ നടപടി എടുത്തില്ല. വീണ്ടും 10000 രൂപ ആവശ്യപ്പെട്ടു അപ്പോഴാണ് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചത്.

Previous Post Next Post