കണ്ണാടിപ്പറമ്പ് :- കോൺഗ്രസ് സേവാദൾ കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പരിശീലനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ദേശീയ മന്ദിരം വായനശാലയ്ക്ക് സമീപത്ത് വെച്ച് നടന്നു. കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ് പരിശീലനം നൽകി.
വിദ്യാർത്ഥി കൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി. കോൺഗ്രസ് സേവാദൾ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അനീഷ്, കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് നാരായണൻ ടി.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പ്രശാന്ത് മാസ്റ്റർ, മഹിള കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇന്ദിര.കെ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മിഥുൻ ടി.വി സ്വാഗതവും റജീഫ് നന്ദിയും പറഞ്ഞു.
